Friday, 22 June 2012

mizhiyoram nananjozhukum - lyrics

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ
നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെൻറെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെൻറെ ഹൃദയം നിലാവായ് അലിഞ്ഞു പോയ്
അതു പോലുമിനി നിന്നിൽ വിഷാദം പകർന്നുവോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
അഴകേ...അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

ponnambal puzhayirambil - lyrics

പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യമായ് കണ്ടതോര്‍മ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മണ്‍ വീണയാണെന്‍ മാനസം
അന്നെന്നില്‍ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിന്‍ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് ?
പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യമായ് കണ്ടതോര്‍മ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ
നിന്നെയെതിരേല്‍ക്കുമല്ലോ
പൌര്‍ണ്ണമി പെണ്‍ കൊടി
പാടി വരവേല്‍ക്കുമല്ലോ പാതിരാപ്പുള്ളുകള്‍
നിന്റെ അനുവാദമറിയാന്‍
എന്‍ മനം കാതോര്‍ത്തിരിപ്പൂ
എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാര്‍ന്നു നില്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ
നിലാവായ് നീലരാവില്‍ നില്പൂ മൂകം ഞാന്‍
പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യമായ് കണ്ടതോര്‍മ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ
മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെ പോലെ നീ
എന്റെ പദയാത്രയില്‍ ഞാന്‍ തേടി നിന്‍രാജാങ്കണങ്ങള്‍
എന്റെ പ്രിയ ഗാന ധാരയില്‍ നിന്നിലെ ശ്രുതി ചേര്‍ന്നിരുന്നു
വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ
പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യമായ് കണ്ടതോര്‍മ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മണ്‍ വീണയാണെന്‍ മാനസം
അന്നെന്നില്‍ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിന്‍ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് ?
പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യമായ് കണ്ടതോര്‍മ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ..

parayathe ariyathe - lyrics

പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ
സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ്
പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ
പ്രിയനേ നീ അറിയുന്നുവോ എന്‍ വിരഹം വഴിയും രാവുകള്‍
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ്
കണ്ടു തമ്മില്‍ ഒന്ന് കണ്ടു തീരാ മോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്‍ണങ്ങള്‍ ചൂടി നാം
ആവരമാകവേ വാര്‍മഴവില്ല് പോല്‍ മായുന്നുവോമല്‍ സഖി
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ്
കാറും കോളും മായുമെന്നോ കാണാ തീരങ്ങള്‍ കാണുമോ
വേനല്‍ പൂവേ നിന്റെ നെഞ്ചില്‍ വേളി പൂക്കാലം പാടുമോ
നീ ഇല്ല എങ്കിലെന്‍ ജന്മം ഇനെന്തിനായി എന്‍ ജീവനെ ചോല്ലുമീ
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ്
പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ
സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാ

konchi karayalle - lyrics

(F) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ (2)
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ.....
(M) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
(F) പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
(M) ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
(D) നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
(F) അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ
ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാ...നും
(M) ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
(F) ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
(D) മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
(M) മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം
(M) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ

ezhazhakumay - lyrics

ചിത്രം:കാക്കക്കും പൂച്ചക്കും
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌
ഏഴഴകുമായ് പൂവനികളില്‍
കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
ഏഴഴകുമായ് പൂവനികളില്‍
കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
വസന്തമാകെ കുളിര്‍ന്നു പെയ്‌തൂ
മനസ്സിനുള്ളില്‍ ഓ....
ഏഴഴകുമായ് പൂവനികളില്‍
കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
കിളിമകളോതുന്നൂ സംഗമഗാനം
മിഴിമുനയെഴുതുന്നൂ പരിഭവരാഗം
കിളിമകളോതുന്നൂ സംഗമഗാനം
മിഴിമുനയെഴുതുന്നൂ പരിഭവരാഗം
ചന്ദനമലരിന്‍‍ കവിളില്‍ തഴുകാന്‍
തങ്കനിലാവിനുപോലും നാണം
വീണ്ടുമിന്നു പ്രണയതരളമായ് രജനി
ഏഴഴകുമായ് പൂവനികളില്‍
കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
മായരുതെന്നും നിന്‍ പുഞ്ചിരിയലകള്‍
മറയരുതെന്നും നിന്‍ സ്‌‌നേഹസുഗന്ധം
മായരുതെന്നും നിന്‍ പുഞ്ചിരിയലകള്‍
മറയരുതെന്നും നിന്‍ സ്‌‌നേഹസുഗന്ധം
അനുപമനിര്‍വൃതി കോരിയണിഞ്ഞെന്‍
നെഞ്ചിലമര്‍ന്ന വിലാസവതീ നീ‍
എന്നുമെന്നുമെന്റെ സുകൃതമാകണമേ
ഏഴഴകുമായ് പൂവനികളില്‍
കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
വസന്തമാകെ കുളിര്‍ന്നു പെയ്‌തൂ
മനസ്സിനുള്ളില്‍ ഓ
ഏഴഴകുമായ് പൂവനികളില്‍
കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍

Thursday, 21 June 2012

unii vavavo - lyrics

ഉണ്ണീ വാവാവോ
പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി
പൂഞ്ചേലാടാലോ...
ഉണ്ണീ വാവാവോ
പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ
വാവേ വാവാവോ
മുകിലമ്മേ മഴവില്ലുണ്ടോ
മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി
കണികാണാന്‍ മെല്ലെ‌പ്പോരൂ
അല ഞൊറിയും പൂങ്കാറ്റേ
അരമണിയും ചാര്‍ത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാന്‍
വാവാവോ പാടി വരൂ...
(ഉണ്ണീ വാവാവോ)
ഒരു കണ്ണായ് സൂര്യനുറങ്ങ്
മറുകണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയ്യില്‍ വെണ്ണയുറങ്ങ്
മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ്
തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാന്‍
മൂലോകം മുഴുവനുറങ്ങ്...
(ഉണ്ണീ വാവാവോ)

olathumbathirunnooyaladum - lyrics

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്
(ഓലത്തുമ്പത്തിരുന്നൂയലാടും...)
കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം
വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും
ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും
ആനന്ദ തേനിമ്പ തേരില്‍ ഞാനീ
മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ
ഓലത്തത്തേ ഞാനും നിന്നോടൊപ്പം
ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ
പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം
എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍
(ഓലത്തുമ്പത്തിരുന്നൂയലാടും....)
സരസ്വതീവരം നിറഞ്ഞു സാക്ഷരം
വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
അറിഞ്ഞു മുന്‍പനായ് വളര്‍ന്നു കേമനായ്
ഗുരുകടാക്ഷമായ് വരൂ കുമാരകാ
അക്ഷരം നക്ഷത്രലക്ഷമായാല്‍
അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍
നാളത്തെ നാടിന്റെ നാവു നീയേ
മാനത്തോടമ്മയിന്നമ്മയായേ
ഏതു ദേശമാകിലും ഏതു വേഷമേകിലും
അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ
(ഓലത്തുമ്പത്തിരുന്നൂയലാടും..