Sunday 12 August 2012

innale mayangumbol - lyrics

ചിത്രം:അന്വേഷിച്ചു കണ്ടെത്തിയില്ല
വരികൾ: ഷിബു ചക്രവര്‍ത്തി
സംഗീതം:M .S .ബാബുരാജ്‌
ഗായകർ : കെ,ജെ യേശുദാസ്
രാഗം: യമുനാകല്യാണി
വര്‍ഷം:1967

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
മാധവ മാസത്തിൽ ആദ്യം വിരിയുന്ന
മാധവ മാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നൂ
ഓമനേ നീയെന്റെ അരികിൽ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വേണ്മുകിൽ കൊടി പോലെ (2)
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണതൻ
തംബുരു ശ്രുതി മീട്ടി നീ വന്നൂ
തംബുരു ശ്രുതി മീട്ടി നീ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നു ചേര്‍ന്ന
വാസന്ത ചന്ദ്ര ലേഖ എന്ന പോലെ (2)
മൂടുപടമണിഞ്ഞ മൂകസങ്കൽപം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു

ormakalodi kalikkuvan - lyrics

ചിത്രം:മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
വരികൾ: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
ഗായകർ : M .G .ശ്രീകുമാര്‍
രാഗം: മോഹനം
വര്‍ഷം:1988

ആാ.....
ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വച്ചു
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വച്ചു
നീ വരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തു വച്ചു
എന്‍റെ ഹൃദയത്തിലെടുത്തു വച്ചു
ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മാധവം മാഞ്ഞുപോയ്‌
മാമ്പൂ കൊഴിഞ്ഞു പോയ്‌
പാവം പൂങ്കുയിൽ മാത്രമായി
മാധവം മാഞ്ഞുപോയ്‌
മാമ്പൂ കൊഴിഞ്ഞു പോയ്‌
പാവം പൂങ്കുയിൽ മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാപാട്ടിന്റെ
ഈണം മറന്നു പോയി
അവൻ പാടാൻ മറന്നു പോയി
ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
ഉം.ഉം......
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ

nalikerathinte - lyrics

ചിത്രം:തുറക്കാത്ത വാതില്‍
വരികൾ: പി.ഭാസ്കരന്‍
സംഗീതം: K .ഭാസ്കരന്‍
ഗായകർ : കെ,ജെ യേശുദാസ്
വര്‍ഷം:1970

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്  - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട് 
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട് (നാളികേരത്തിന്റെ )

നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ-
ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്
ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദന കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട് (നാളികേരത്തിന്റെ )

വല്യ പെരുന്നാള് വന്നപ്പോളന്നൊരു
വെള്ളി നിലാവുള്ള രാത്രിയില്‍
കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ -
ടുള്ളൂ തുറന്നതിൻ ശേഷമേ (നാളീകേരത്തിന്റെ )

നീറുന്ന കണ്ണുമായ് നിന്നെ കിനാക്കണ്ട്
ദൂരത്തു വാഴുന്നു ഞാനെന്നും (നീറുന്ന )
ഓരോരോ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്ന മുറ്റത്തു നീയിന്നും (നാളീകേരത്തിന്റെ )

manveenayil - lyrics

മണ്‍ വീണയില്‍ മഴ ശ്രുതിയുണര്‍ത്തി
മറവികളെന്തിന ഹരിതമായി (2)
ഉപബോധ ഗിരികളില്‍ അതിഗൂഠ ലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി

ഒരു ദീര്‍ നിദ്ര വിട്ടുണരുന്ന വേളയില്‍
ശരബിന്ദു നാളം തെളിഞ്ഞു നിന്നു (2)
തൊടികളില്‍ പിടയുന്ന നിഴലുകള്‍
പിന്നെയീ..പകല്‍ വെളിച്ചത്തില്‍ അനാമായി

ഒരുകുറി മുങ്ങിനീര്‍ന്നുണരുമ്പൊള്‍ വേറൊരു പുഴയായി
മാറുന്നു കാലവേഗം (2)
വിരല്‍ തൊടുമ്പോളെക്കും അടരുന്ന പൂക്കളാല്‍
നിറയുന്നു വിപിനമായന്തരങ്കം

Thursday 9 August 2012

kevala marthya bhasha - lyrics

ചിത്രം : നഖക്ഷതങ്ങള്‍
ഗാനങ്ങള്‍ : ഓ.എന്‍.വി .കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം :പി.ജയചന്ദ്രന്‍
വര്‍ഷം:1986
രാഗം : ശുദ്ധസന്യാസി

കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..ഒരു ദേവദൂതികയാണു നീ..
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..ഒരു ദേവദൂതികയാണു നീ..
ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന്‍..
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന്‍..
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ
സ്വരവര്‍ണ്ണരാജികള്‍ ഇല്ലയോ ഇല്ലയോ ഇല്ലയോ
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..
അന്തരശ്രു സരസ്സില്‍ നീന്തിടും.
ഹംസ ഗീതങ്ങള്‍ ഇല്ലയോ
ശബ്‌ദ സാഗരത്തിന്‍ അഗാധ
നിശ്ശബ്‌ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..ഒരു ദേവദൂതികയാണു നീ..

vennila kombile - lyrics

വെണ്ണിലാ കൊമ്പിലെ രാപാടി...
എന്നുമീ ഏട്ടന്റെ ചിങ്ങാരി...
മഞ്ഞുനീര്‍ തുള്ളിപോല്‍ നിന്‍ ഓമല്‍
കുഞ്ഞു കണ്പീലിയില്‍ കണ്ണിരോ?
കാര്‍ത്തിക നാള്‍' രാത്രിയില്‍ എന്‍
കൈകുമ്പിളില്‍ വീണ മുത്തെ,,,
കൈ വളര്‍ന്നും മെയ്‌വളര്‍ന്നും
കണ്മനിയായി തീര്‍ന്നതല്ലേ
നിന്‍ ചിരിയും നിന്‍ മൊഴിയും
പുലരി നീലവായി പൂത്തതല്ലേ
വെണ്ണിലാ കൊമ്പിലെ രാപാടി...
എന്നുമീ ഏട്ടന്റെ ചിങ്ങാരി...
................................
കന്നി മുകില്‍ കോടി ചുറ്റി
പൊന്‍വെയിലിന്‍ മിന്നു കെട്ടി
സുന്ദരിയായ്‌ സുമഗലിയായി
പടി ഇറങ്ങാന്‍' നീ ഒരുങ്ങും
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീ എന്‍ അരികില്‍ ഇല്ലേ
ഈ വിരഹം ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീ എന്‍ അരികില്‍ ഇല്ലേ
വെണ്ണിലാ കൊമ്പിലെ രാപാടി...
എന്നുമീ ഏട്ടന്റെ ചിങ്ങാരി...
മഞ്ഞുനീര്‍ തുള്ളിപോല്‍ നിന്‍ ഓമല്‍
കുഞ്ഞു കണ്പീലിയില്‍ കണ്ണിരോ

engu ninnu vanna - lyrics

ചിത്രം:കല്‍ക്കട്ട ന്യൂസ്‌
വരികൾ: ശരത് വയലാര്‍
സംഗീതം: ദേബ് ജ്യോതി മിശ്ര
ഗായകർ : മധു ബാലകൃഷ്ണന്‍,ചിത്ര , ദേബ് ജ്യോതി മിശ്ര
രാഗം: രാഗമാലിക (കല്യാണി,ദേശ്)
വര്‍ഷം:2008

അ.. ഉ.. അ.. അ..
നിസ നിസ നിസ
എങ്ങുനിന്നോ വന്ന..
നിസ ഗസ നീ
പഞ്ചവര്‍ണ്ണക്കിളി നീയോ
എങ്ങുനിന്നോ ...
അ... അ.. ഉ..
എങ്ങുനിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ
എന്നും എന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെൻ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായി ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും
തങ്കക്കിനാവിൽ ഒന്നിച്ചിരുന്നു കണ്ണിൽ തിരി തെളിക്കാനായി
നെഞ്ചോരം നാളം തേടിയോ
എങ്ങുനിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ
എന്നും എന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെൻ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായി ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും
തങ്കക്കിനാവിൽ ഒന്നിച്ചിരുന്നു കണ്ണിൽ തിരി തെളിക്കാനായി
നെഞ്ചോരം നാളം തേടിയോ
നിസ നിസ ഗസ
നിസ നിസ ഗസ
നിസ ഗമ പാ
നിസ ഗമ പാ
ഗമപനിസാ സനിധപാമ
സനിധപാമ
രീ മാ ധനി നീ പമ പാ സാ..
ഒന്നോന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമതൽപ്പങ്ങളിൽ (2)
സ്നേഹം നിറം കൊണ്ട നേരങ്ങളിൽ..
നീ കണ്‍മുന്നിൽ ഇന്നോ നിന്നെ സ്വയം
പൂവാടിയാണെന്ന പോലെ
വെള്ളിചിലങ്ക തുള്ളിതുളുമ്പി കൊഞ്ചിക്കുണുങ്ങി വരുമ്പോൾ
ഞാനേതോ താളം മിട്ടിയോ
ഹാ..
എന്നെന്നുമേ മനതാരിലായി മൂളുന്നുവോ നല്ല തേന്‍ തുള്ളികൾ
ഹാ.. എന്നെന്നുമേ മനതാരിലായി ഊറുന്നുവോ നല്ല തേന്‍ തുള്ളികൾ
നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍
തൂമഞ്ഞായി മാറിൽ ചേരുന്ന പോല്‍
നീലാംബരി രാഗമോടെ
കണ്ണി സ്വരങ്ങളെന്നിൽ നിറഞ്ഞു പുല്ലാങ്കുഴൽ വിളിക്കുമ്പോൾ
പുൽകീടുംഈറൻ കൈ വിരൽ
എങ്ങുനിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ
എങ്ങുനിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ
എന്നും എന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെൻ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായി ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും
ഹൂം...
നെഞ്ചോരം നാളം തേടിയോ

manakkale thathe - lyrics

ചിത്രം:രാസലീല
വരികൾ: വയലാര്‍
സംഗീതം: സലില്‍ ചൗധരി
ഗായകർ :K .J .യേശുദാസ്‌
രാഗം:
വര്‍ഷം: 1975

മനക്കലെ തത്തെ .. മറക്കുട തത്തെ..
മനക്കലെ തത്തെ മറക്കുട തത്തെ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോൽ പാടണം പോൽ
പാതിരപ്പൂവിനു ഗന്ധർവൻ കാട്ടിൽ പോകണം പോൽ
പൊന്നാറ്റിൽ പാടിത്തുടിച്ചു കുളിച്ചോ നീ..
ഏലക്കുറിയേഴും ചാലിച്ചണിഞ്ഞോ ...
ചന്ദനക്കോടിയെടുത്തോ ..
ശംഖുഞൊറി തറ്റുടുത്തോ ശ്രീദേവിയെ തൊഴുതോ ..
ഇളംനീരും തേൻപഴവും നേദിച്ചോ ....
താലത്തിൽ അഷ്ട മംഗല്യമെടുത്തോ നീ..
പവിഴവിളക്കിൻ തിരി തെറുതോ ..
പൊൻവള കയ്യിലണിഞ്ഞോ ..
പാലക്കാ മാലയണിഞ്ഞോ ..
പ്രാണപ്രിയനേ കണ്ടോ ..
ദശപുഷ്പം കൊണ്ടുപോയി ചൂടിച്ചോ

Wednesday 8 August 2012

devasangeetham neeyalle - lyrics

ചിത്രം: ഗുരു
വരികൾ: S .രമേശന്‍ നായര്‍
സംഗീതം:ഇളയരാജ
ഗായകർ : കെ,ജെ യേശുദാസ് /രാധിക തിലക്
രാഗം:
വര്‍ഷം:1997

ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ (2)
(തേങ്ങും ഈ കാറ്റ് നീ .. .. )

ഝിലു ഝിലും സ്വര നൂപുരം ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരുംഈമിഴിനീരിൽ എൻ പ്രാണവിരഹവും അലിയുന്നു
എവിടെ നിൻ മധുര ശീലുകൾ മൊഴികളെ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയേമ ഞാൻ ഇല്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ

ശ്രുതിയിടും കുളിരായി നിൻ ഓർമ്മ എന്നിൽ നിറയുമ്പോൾ
ജനനം എന്ന കഥ തീർക്കാൻ തടവിലായത് എന്തെ നാം
ജീവദാഹ മധു തേടി വീണുടഞ്ഞത് എന്തെ നാം
സ്നേഹം എന്ന കനി തേടി നോവു തിന്നത് എന്തെ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ

തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ (2)
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ

ila kozhiyum - lyrics

ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍ കിളിയാ കഥ പാടി
മറഞ്ഞുപോയി ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇല)


ഒരു കൊച്ചു സ്വപ്നവുമായി ഒരു നുള്ള് മോഹവുമായി
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞുപോയി രാപ്പാടി പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ (ഇല)

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തെങ്ങിയോരി
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല)

arikil nee - lyrics

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി (2)
(അരികില്‍...)

രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
കുളിര്‍ കാറ്റില്‍ ഇല ചരതുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം

കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം (2)
(ഒരു മാത്രാ)


മുറ്റത്തു ഞാന്‍ നട്ട ചെമ്പക തയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍

സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ സന്ങല്പം തലോടി നില്‍കെ

ഏതൊ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ (2)
(ഒരു മാത്രാ)


Sunday 5 August 2012

innale ente nenjile - lyrics

ചിത്രം: ബാലേട്ടന്‍
വരികൾ: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ഗായകർ : കെ,ജെ യേശുദാസ് /ചിത്ര
രാഗം: കാപ്പി
വര്‍ഷം:൨൦൦൩

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്ക് നിന്നില്ലേ
ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ
ദൂരെ നിന്നും പിന്‍വിളി കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാ കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല (2)
ചന്ദന പൊന്‍ചിതയില്‍ എന്റെ അച്നെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങി പറക്കുന്നതമ്പല
പ്രാവുകളൊ അമ്പല പ്രാവുകളൊ
ഇന്നലെ ....
ഉള്ളിന്നുള്ളില്‍ അക്ഷര പൂട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞികാലടി ഒരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെ വന്നു (2)
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍നീടുമോ
പുണ്യം പുലര്‍നീടുമോ

paathiravayi - lyrics

ചിത്രം : വിയറ്റ്‌നാം കോളനി
സംഗീതം : S .ബാലകൃഷ്ണന്‍
രചന : ബിച്ചു തിരുമല
ഗായകന്‍ :മിന്മിനി
വര്ഷം :1992
രാഗം: സിന്ധു ഭൈരവി

പാതിരാവായി നേരം പനിനീര്‍ കുളിരമ്പിളി
എന്റെ മനസ്സിന്റെ മച്ചുമ്മേല്‍ എന്തിനിന്നുങ്ങാതലയുന്നു നീ
ആരിരം രാരം പാടി കടിഞ്ഞൂല്‍ കനവോടെയീ
താഴ തണുപ്പിന്റെ ഇക്കിളി പായയില്‍
ഉറങ്ങാതുരുകുന്നു ഞാന്‍
ഉം ...ഉഉം
നിന്നെ തലോടും തെന്നല്‍ കള്ള കൊഞ്ചലുമായീ
പമ്മി പതുങ്ങി വന്നു കിളി വാതിലിലൂടെ 
കിന്നാര കാറ്റിന്റെ കാതില്‍ പുന്നാരം ഞാനൊന്ന് ചൊല്ലീ
ആ .(2)
നിന്നെയുറക്കാന്‍ ഞാനുനര്‍ന്നീ രാവിനു കൂട്ടിരിന്നേ
ഓ..ഓ..ഓ..ഉം..ഉം..ഉം..
(പാതിരാവായി )
മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം
നിന്നില്‍ ഒതുങ്ങി നിന്നേ എന്നെ ഞാനും മറന്നേ
ഗോവണി താഴത്തു വന്നെ ദാവണി സ്വപ്നവും കണ്ടേ
ഓ..ഓ..
നിന്നെയുറക്കാന്‍ ഞാനുനര്‍ന്നീ രാവിനു കൂട്ടിരിന്നെ
ഓ..ഓ..ഓ..ഉം..ഉം..ഉം..
(പാതിരാവായി )

Thursday 2 August 2012

nin madiyil thalayonnu - lyrics

നിന്‍ മടിയില്‍ തലയൊന്നു ചായ്ക്കാന്‍
നിന്‍ സ്നേഹ മാധുര്യം നുകരാന്‍
വെന്ബുമീ ദാസനെ കാണ്മൂ
സ്നേഹാമൃതം തൂകു നാഥാ

നിന്നെ തേടി അലഞ്ഞൊരു പാന്ഥൻ
നിന്‍ വഴി വിട്ടു പോയ്‌ ഏറെ ദൂരം
അങ്ങരുള്‍ ചെയ്തു തിരുവചനം
ദാഹിപ്പോനെന്‍ പക്കല്‍ വന്നിടട്ടെ

തേനും തേന്‍ കൂടും വേണ്ടെനിക്ക്
മധുവൂറും നിന്‍ വാണി മതിയെനിക്ക്
ജീവസ്വരം നിന്‍ തിരുവചനം
അത് കേള്‍ക്കും ഞാനെത്ര ഭാഗ്യവാന്‍..