പൂമുത്തോളേ നീ എരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടീ
ആരീരാരം ഇടറല്ലേ
മണിമുത്തേ കൺമണി
മാറത്തുറക്കാൻ ഇന്നോളം
തണലെല്ലാം വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എൻമണി
ആഴിത്തിരമാല പോലെ
കാത്തു നിന്നെ ഏൽക്കാം
പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ വാ
നിധിയേ മടിയിൽ പുതുമലരായ് വാ വാ
ആരും കാണാ മേട്ടിലെ
തിങ്കൾ നെയ്യും കൂട്ടിലെ
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം
പേരുമണിപ്പൂവിലെ
തേനൊഴുകും നോവിനെ
ഓമൽ ചിരി നൂറും നീർത്തി
മാറത്തൊതുക്കാം
സ്നേഹക്കളിയോടമേറി നിൻ
തീരത്തെന്നും കാവലായ്
മോഹക്കൊതി വാക്കു തൂകി നിൻ
ചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂവുന്ന
പൊന്നോമൽ പൂവുറങ്ങ്
https://www.youtube.com/watch?v=vjKFXhucXIU
No comments:
Post a Comment