-
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാത്രം വരും
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍ (2)
ദു:ഖമോ പിരിയാത്ത സ്വന്തക്കാരന്‍
(ചിരിക്കുമ്പോള്‍ കൂടെ)
കടലില്‍ മീന്‍ പെരുകുമ്പോള്‍
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടല്തീരമൊഴിയുമ്പോള്‍ വലയെല്ലാം ഉണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
(ചിരിക്കുമ്പോള്‍ കൂടെ)
കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാന്‍ ഉറങ്ങുമ്പോള്‍ (2)
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലെ കരിങ്കടലെ
കനിവാര്‍ന്നു നീ തന്ന കനക താംബാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
(ചിരിക്കുമ്പോള്‍ കൂടെ)
കുറെ നല്ല ഗാനങ്ങളുടെ വരികള്‍ നിങ്ങള്‍ക്കിവിടെ കാണാം നിങ്ങള്‍ക്കാവശ്യമുള്ളവ ഇവിടെ ചോദിക്കാം ..
Wednesday, 20 June 2012
chirikkumbol koode chirikkan
Labels:
മലയാളം
Subscribe to:
Post Comments (Atom)
വളരെ അർത്തം ഉള്ള പാട്ടാണ്. ഇതൊക്കെ കേൾക്കുമ്പോൾ ഇപ്പോഴത്തെ മലയാളം പാട്ട് എടുത്ത് കാട്ടിൽ കളയാൻ തോന്നുന്നു. ഫീലിങ്ങ് നൽകാൻ പഴയ പാട്ടിനെ കവച്ചുവയ്ക്കാൻ ആയിട്ടില്ല ഇപ്പോഴത്തെ സംഗീത സംവിധായകരും മറ്റും.
ReplyDeleteWhat a sweet song.its given the feeling is awesome.
ReplyDelete