Wednesday, 8 August 2012

arikil nee - lyrics

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി (2)
(അരികില്‍...)

രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
കുളിര്‍ കാറ്റില്‍ ഇല ചരതുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം

കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം (2)
(ഒരു മാത്രാ)


മുറ്റത്തു ഞാന്‍ നട്ട ചെമ്പക തയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍

സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ സന്ങല്പം തലോടി നില്‍കെ

ഏതൊ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ (2)
(ഒരു മാത്രാ)


1 comment:

  1. Las Vegas (NV) Casinos & Gaming | MapyRO
    Las 세종특별자치 출장안마 Vegas Casinos & Gaming. 2021 update. Here you can find all 용인 출장마사지 information about all casinos, 여주 출장샵 slot machines, live 동해 출장안마 casino, poker 진주 출장마사지 games,

    ReplyDelete