Thursday, 9 August 2012

manakkale thathe - lyrics

ചിത്രം:രാസലീല
വരികൾ: വയലാര്‍
സംഗീതം: സലില്‍ ചൗധരി
ഗായകർ :K .J .യേശുദാസ്‌
രാഗം:
വര്‍ഷം: 1975

മനക്കലെ തത്തെ .. മറക്കുട തത്തെ..
മനക്കലെ തത്തെ മറക്കുട തത്തെ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോൽ പാടണം പോൽ
പാതിരപ്പൂവിനു ഗന്ധർവൻ കാട്ടിൽ പോകണം പോൽ
പൊന്നാറ്റിൽ പാടിത്തുടിച്ചു കുളിച്ചോ നീ..
ഏലക്കുറിയേഴും ചാലിച്ചണിഞ്ഞോ ...
ചന്ദനക്കോടിയെടുത്തോ ..
ശംഖുഞൊറി തറ്റുടുത്തോ ശ്രീദേവിയെ തൊഴുതോ ..
ഇളംനീരും തേൻപഴവും നേദിച്ചോ ....
താലത്തിൽ അഷ്ട മംഗല്യമെടുത്തോ നീ..
പവിഴവിളക്കിൻ തിരി തെറുതോ ..
പൊൻവള കയ്യിലണിഞ്ഞോ ..
പാലക്കാ മാലയണിഞ്ഞോ ..
പ്രാണപ്രിയനേ കണ്ടോ ..
ദശപുഷ്പം കൊണ്ടുപോയി ചൂടിച്ചോ

Wednesday, 8 August 2012

devasangeetham neeyalle - lyrics

ചിത്രം: ഗുരു
വരികൾ: S .രമേശന്‍ നായര്‍
സംഗീതം:ഇളയരാജ
ഗായകർ : കെ,ജെ യേശുദാസ് /രാധിക തിലക്
രാഗം:
വര്‍ഷം:1997

ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ (2)
(തേങ്ങും ഈ കാറ്റ് നീ .. .. )

ഝിലു ഝിലും സ്വര നൂപുരം ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരുംഈമിഴിനീരിൽ എൻ പ്രാണവിരഹവും അലിയുന്നു
എവിടെ നിൻ മധുര ശീലുകൾ മൊഴികളെ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയേമ ഞാൻ ഇല്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ

ശ്രുതിയിടും കുളിരായി നിൻ ഓർമ്മ എന്നിൽ നിറയുമ്പോൾ
ജനനം എന്ന കഥ തീർക്കാൻ തടവിലായത് എന്തെ നാം
ജീവദാഹ മധു തേടി വീണുടഞ്ഞത് എന്തെ നാം
സ്നേഹം എന്ന കനി തേടി നോവു തിന്നത് എന്തെ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ

തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ (2)
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ

ila kozhiyum - lyrics

ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍ കിളിയാ കഥ പാടി
മറഞ്ഞുപോയി ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇല)


ഒരു കൊച്ചു സ്വപ്നവുമായി ഒരു നുള്ള് മോഹവുമായി
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞുപോയി രാപ്പാടി പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ (ഇല)

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തെങ്ങിയോരി
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല)

arikil nee - lyrics

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി (2)
(അരികില്‍...)

രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
കുളിര്‍ കാറ്റില്‍ ഇല ചരതുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം

കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം (2)
(ഒരു മാത്രാ)


മുറ്റത്തു ഞാന്‍ നട്ട ചെമ്പക തയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍

സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ സന്ങല്പം തലോടി നില്‍കെ

ഏതൊ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ (2)
(ഒരു മാത്രാ)


Sunday, 5 August 2012

innale ente nenjile - lyrics

ചിത്രം: ബാലേട്ടന്‍
വരികൾ: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ഗായകർ : കെ,ജെ യേശുദാസ് /ചിത്ര
രാഗം: കാപ്പി
വര്‍ഷം:൨൦൦൩

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്ക് നിന്നില്ലേ
ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ
ദൂരെ നിന്നും പിന്‍വിളി കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാ കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല (2)
ചന്ദന പൊന്‍ചിതയില്‍ എന്റെ അച്നെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങി പറക്കുന്നതമ്പല
പ്രാവുകളൊ അമ്പല പ്രാവുകളൊ
ഇന്നലെ ....
ഉള്ളിന്നുള്ളില്‍ അക്ഷര പൂട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞികാലടി ഒരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെ വന്നു (2)
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍നീടുമോ
പുണ്യം പുലര്‍നീടുമോ

paathiravayi - lyrics

ചിത്രം : വിയറ്റ്‌നാം കോളനി
സംഗീതം : S .ബാലകൃഷ്ണന്‍
രചന : ബിച്ചു തിരുമല
ഗായകന്‍ :മിന്മിനി
വര്ഷം :1992
രാഗം: സിന്ധു ഭൈരവി

പാതിരാവായി നേരം പനിനീര്‍ കുളിരമ്പിളി
എന്റെ മനസ്സിന്റെ മച്ചുമ്മേല്‍ എന്തിനിന്നുങ്ങാതലയുന്നു നീ
ആരിരം രാരം പാടി കടിഞ്ഞൂല്‍ കനവോടെയീ
താഴ തണുപ്പിന്റെ ഇക്കിളി പായയില്‍
ഉറങ്ങാതുരുകുന്നു ഞാന്‍
ഉം ...ഉഉം
നിന്നെ തലോടും തെന്നല്‍ കള്ള കൊഞ്ചലുമായീ
പമ്മി പതുങ്ങി വന്നു കിളി വാതിലിലൂടെ 
കിന്നാര കാറ്റിന്റെ കാതില്‍ പുന്നാരം ഞാനൊന്ന് ചൊല്ലീ
ആ .(2)
നിന്നെയുറക്കാന്‍ ഞാനുനര്‍ന്നീ രാവിനു കൂട്ടിരിന്നേ
ഓ..ഓ..ഓ..ഉം..ഉം..ഉം..
(പാതിരാവായി )
മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം
നിന്നില്‍ ഒതുങ്ങി നിന്നേ എന്നെ ഞാനും മറന്നേ
ഗോവണി താഴത്തു വന്നെ ദാവണി സ്വപ്നവും കണ്ടേ
ഓ..ഓ..
നിന്നെയുറക്കാന്‍ ഞാനുനര്‍ന്നീ രാവിനു കൂട്ടിരിന്നെ
ഓ..ഓ..ഓ..ഉം..ഉം..ഉം..
(പാതിരാവായി )

Thursday, 2 August 2012

nin madiyil thalayonnu - lyrics

നിന്‍ മടിയില്‍ തലയൊന്നു ചായ്ക്കാന്‍
നിന്‍ സ്നേഹ മാധുര്യം നുകരാന്‍
വെന്ബുമീ ദാസനെ കാണ്മൂ
സ്നേഹാമൃതം തൂകു നാഥാ

നിന്നെ തേടി അലഞ്ഞൊരു പാന്ഥൻ
നിന്‍ വഴി വിട്ടു പോയ്‌ ഏറെ ദൂരം
അങ്ങരുള്‍ ചെയ്തു തിരുവചനം
ദാഹിപ്പോനെന്‍ പക്കല്‍ വന്നിടട്ടെ

തേനും തേന്‍ കൂടും വേണ്ടെനിക്ക്
മധുവൂറും നിന്‍ വാണി മതിയെനിക്ക്
ജീവസ്വരം നിന്‍ തിരുവചനം
അത് കേള്‍ക്കും ഞാനെത്ര ഭാഗ്യവാന്‍..