Tuesday, 17 July 2012

omanapuzha kadapurathu - lyrics

ഓമനപ്പുഴ കടപ്പുറത്തിന്നോമനേ പൊന്നോമനേ
ഈ നല്ലമുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ
(ഓമനപ്പുഴ...)
[ഓ..ഒഒഓ.....]
നീ കരഞ്ഞാല്‍ ഈ കരയിലു പാതിരാ ...
നീ ചിരിച്ചാല്‍ ഈ തുറയ്ക്കു ചാകര....
വെയില്‍ ചായമിടുന്നേ അന്തി മാനമെന്നോണം
നുണക്കുഴി ചേലുള്ള നിന്‍ കവിളിന്‍മേല്‍
അഴകുള്ള താളമേ ഒഴുകുന്നൊരോടമേ
മതി മതി ഈ പിണക്കമെന്റെ ചന്തമേ
(ഓമനപ്പുഴ കടപ്പുറത്തിന്നോമനേ)
നിന്‍ പിറകെ കാമുകന്റെ കണ്ണുകള്‍ ..
നിന്‍ വഴിയില്‍ കാത്തു നിന്ന വണ്ടുകള്‍...
കൊതിയോടെ വരുന്നേ മൂളി പാടി വരുന്നേ
ഇടയ്ക്കിടെ ചുണ്ടത്തൊരുമ്മ തരാനായ്‌
കടലിന്റെ പൈതലേ കരളിന്റെ കാതലേ
കടമിഴി വീശി മെല്ലെ ഒന്നു നോക്കണേ
(ഓമനപ്പുഴ കടപ്പുറത്തിന്നോമനേ)

No comments:

Post a Comment