Wednesday, 4 July 2012

paathira kili - lyrics

ചിത്രം : കിഴക്കന്‍ പത്രോസ്
ഗാനരചയിതാവ് : ഓ.എന്‍ .വി .കുറുപ്പ്
സംഗീതം: S . P . വെങ്കിടേഷ്
ആലാപനം: K.J.യേശുദാസ്
രാഗം:
വര്‍ഷം: 1992
*********************************************
പാതിരാക്കിളി വരു പാൽക്കടൽക്കിളി
ഓണമായിതാ തിരുവോണമായിതാ
പാടിയാടിവാ പുലർമേടിറങ്ങി വാ
പൂവുനുള്ളി വാ മലർക്കാവിലൂടെ വാ
കാറ്റിലാടുമീ മുളം കാട്ടിനുള്ളിലും
ഓണവില്ലോളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാൽക്കടൽക്കിളി
ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ
താണുവരും മാലാഖപ്പൂഞ്ചിറകോ !
താഴ്വരയിൽ മന്ദാരപ്പൂനിരയോ !
പറന്നുവന്നീ തടങ്ങളിൽ
പാടാത്തതെന്തു നീ?
പൂത്തുമ്പിൽ തുടിക്കും നീർമുത്തും
ചാർത്തീ ... നിലാവിൻ പാൽത്തുള്ളി
തിരയിളകും കടലും നിലാവിലാടവേ
ഇതുവഴി.. പാതിരാക്കിളി....
മാമലകൾ പൊന്നാട ചാർത്തുകയായ്‌
ഏലമണി പൊന്മാല കോര്ക്കുകയായ്
കിഴക്കുദിച്ചേ നിനക്കോരാൾ
കാർവർണ്ണപ്പൈങ്കിളി
ഈമണ്ണിൻ പഴമ്പാട്ടീണത്തിൽ
നീയോ ... കിനാവിൽ മൂളുന്നു
കഥപറയും കിളിയെ പറന്നു പാടിവാ
ഇതുവഴി..
പാതിരാക്കിളി വരു പാൽക്കടൽക്കിളി
ഓണമായിതാ തിരുവോണമായിതാ
പാടിയാടിവാ പുലർമേടിറങ്ങി വാ
പൂവുനുള്ളി വാ മലർക്കാവിലൂടെ വാ
കാറ്റിലാടുമീ മുളം കാട്ടിനുള്ളിലും
ഓണവില്ലോളി മുഴങ്ങുന്നൂ
പാതിരാക്കിളി വരു പാൽക്കടൽക്കിളി
ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ

No comments:

Post a Comment