Wednesday, 8 August 2012

devasangeetham neeyalle - lyrics

ചിത്രം: ഗുരു
വരികൾ: S .രമേശന്‍ നായര്‍
സംഗീതം:ഇളയരാജ
ഗായകർ : കെ,ജെ യേശുദാസ് /രാധിക തിലക്
രാഗം:
വര്‍ഷം:1997

ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ (2)
(തേങ്ങും ഈ കാറ്റ് നീ .. .. )

ഝിലു ഝിലും സ്വര നൂപുരം ദൂരെ സിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരുംഈമിഴിനീരിൽ എൻ പ്രാണവിരഹവും അലിയുന്നു
എവിടെ നിൻ മധുര ശീലുകൾ മൊഴികളെ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയേമ ഞാൻ ഇല്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ

ശ്രുതിയിടും കുളിരായി നിൻ ഓർമ്മ എന്നിൽ നിറയുമ്പോൾ
ജനനം എന്ന കഥ തീർക്കാൻ തടവിലായത് എന്തെ നാം
ജീവദാഹ മധു തേടി വീണുടഞ്ഞത് എന്തെ നാം
സ്നേഹം എന്ന കനി തേടി നോവു തിന്നത് എന്തെ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ

തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ (2)
തേങ്ങും ഈകാറ്റ് നീ അല്ലെ - തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ

No comments:

Post a Comment