Sunday, 5 August 2012

innale ente nenjile - lyrics

ചിത്രം: ബാലേട്ടന്‍
വരികൾ: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ഗായകർ : കെ,ജെ യേശുദാസ് /ചിത്ര
രാഗം: കാപ്പി
വര്‍ഷം:൨൦൦൩

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്ക് നിന്നില്ലേ
ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ
ദൂരെ നിന്നും പിന്‍വിളി കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാ കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല (2)
ചന്ദന പൊന്‍ചിതയില്‍ എന്റെ അച്നെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങി പറക്കുന്നതമ്പല
പ്രാവുകളൊ അമ്പല പ്രാവുകളൊ
ഇന്നലെ ....
ഉള്ളിന്നുള്ളില്‍ അക്ഷര പൂട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞികാലടി ഒരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെ വന്നു (2)
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍നീടുമോ
പുണ്യം പുലര്‍നീടുമോ

9 comments:

  1. hmmmmmm.....My dad...hmmmmm

    Why.........

    ReplyDelete
    Replies
    1. Great song love ur father

      Delete
    2. Love this song brings tears to my eyes very emotional

      Delete
  2. Replies
    1. ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
      മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍നീടുമോ
      പുണ്യം പുലര്‍നീടുമോ

      Delete
  3. മികച്ച വരികൾ ♥️

    ReplyDelete