Wednesday, 8 August 2012

ila kozhiyum - lyrics

ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍ കിളിയാ കഥ പാടി
മറഞ്ഞുപോയി ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇല)


ഒരു കൊച്ചു സ്വപ്നവുമായി ഒരു നുള്ള് മോഹവുമായി
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞുപോയി രാപ്പാടി പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ (ഇല)

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തെങ്ങിയോരി
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല)

1 comment:

  1. ഇളയരാജ മലയാളത്തിൽ ചെയ്തതിൽ അതിമനോഹരം .ബ്രഹ്മാണ്ടം എന്ന് തന്നെ വിശേഷിപ്പിക്കാം. ടെക്നോളജികൾ കുറവുള്ള കാലം

    ReplyDelete