Thursday, 9 August 2012

manakkale thathe - lyrics

ചിത്രം:രാസലീല
വരികൾ: വയലാര്‍
സംഗീതം: സലില്‍ ചൗധരി
ഗായകർ :K .J .യേശുദാസ്‌
രാഗം:
വര്‍ഷം: 1975

മനക്കലെ തത്തെ .. മറക്കുട തത്തെ..
മനക്കലെ തത്തെ മറക്കുട തത്തെ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോൽ പാടണം പോൽ
പാതിരപ്പൂവിനു ഗന്ധർവൻ കാട്ടിൽ പോകണം പോൽ
പൊന്നാറ്റിൽ പാടിത്തുടിച്ചു കുളിച്ചോ നീ..
ഏലക്കുറിയേഴും ചാലിച്ചണിഞ്ഞോ ...
ചന്ദനക്കോടിയെടുത്തോ ..
ശംഖുഞൊറി തറ്റുടുത്തോ ശ്രീദേവിയെ തൊഴുതോ ..
ഇളംനീരും തേൻപഴവും നേദിച്ചോ ....
താലത്തിൽ അഷ്ട മംഗല്യമെടുത്തോ നീ..
പവിഴവിളക്കിൻ തിരി തെറുതോ ..
പൊൻവള കയ്യിലണിഞ്ഞോ ..
പാലക്കാ മാലയണിഞ്ഞോ ..
പ്രാണപ്രിയനേ കണ്ടോ ..
ദശപുഷ്പം കൊണ്ടുപോയി ചൂടിച്ചോ

1 comment: