Wednesday, 20 June 2012

akale akale song

ആദ്യത്തെ കണ്മണി (മിടുമിടുക്കി)
സംഗീതം :ബാബുരാജ്‌
രചന ;ശ്രീകുമാരന്‍ തമ്പി
ആലാപനം :യേശുദാസ് ,ജാനകി
അകലെ...
അകലെ നീലാകാശം
അകലെയകലെ നീലാകാശം
അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീര്‍ത്ഥം
അകലെ നീലാകാശം
പാടിവരും നദിയും കുളിരും
പാരിജാതമലരും മണവും
ഒന്നിലൊന്നു കലരും‌പോലെ
നമ്മളൊന്നായലിയുകയല്ലേ
(അകലെ)
നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‌ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍
(അകലെ)

No comments:

Post a Comment