Thursday, 21 June 2012

parayatha mozhikalthan

സംഗീതം: രവീന്ദ്രന്‍
രചന:ഒ.എന്‍ .വി
ആലാപനം: ചിത്ര , ബിജു നാരായണന്‍
 
പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍
മുങ്ങിപോയ് പറയുവാന്‍ ആശിച്ചതെല്ലാം
നിന്നോട് പറയുവാന്‍ ആശിച്ചതെല്ലാം
ഒരു കുറി പോലും നിനക്കായ് മാത്രമായ്
ഒരു പാട്ട് പാടാന്‍ നീ ചോന്നതില്ല
പറയാം ഞാന്‍ ഭദ്രേ നീ കേള്‍ക്കുവാനല്ലാതെ
ഒരു വരി പോലും ഞാന്‍ പാടിയില്ല
തളിരടി മുള്ളേറ്റ് നൊന്ത പോലെ
മലര്‍ പുടവ തുമ്പ് എങ്ങോ തടഞ്ഞ പോലെ
വെറുതെ ....വെറുതെ നടിക്കാതെന്‍ അരികില്‍ നിന്ന്
മോഹിച്ചൊരു മൊഴി കേള്‍ക്കാന്‍ നീ കാത്തു നിന്നു
പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍
മുങ്ങിപോയ് പറയുവാന്‍ ആശിച്ചതെല്ലാം
നിന്നോട് പറയുവാന്‍ ആശിച്ചതെല്ലാം
തുടുതുടെ വിരിയുമീ ചെമ്പനീര്‍ പുഷ്പമെന്‍
ഹൃദയമാത് നീ എടുത്തു പോയീ
തരളമാം മൊഴികളാല്‍ വിരിയാത്ത സ്നേഹത്തിന്‍
പൊരുളുകള്‍ നീയതില്‍ വായിച്ചുവോ
പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍
മുങ്ങിപോയ് പറയുവാന്‍ ആശിച്ചതെല്ലാം
നിന്നോട് പറയുവാന്‍ ആശിച്ചതെല്ലാം

No comments:

Post a Comment