-
(F) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ (2)
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ.....
(M) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
(F) പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
(M) ചുവരിന്ദ്രനീലങ്ങളാണെങ്കിലും ചിറയാണതറിയുന്നു നീ
(D) നോവിന്‍ മൗനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
(F) അതുകേള്‍ക്കെ ഇട നെഞ്ചില്‍ അറിയാതെ
ഒരു കൊച്ചു നെടുവീര്‍പ്പിലുരുകുന്നു ഞാ...നും
(M) ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
(F) ശ്രുതി സാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
(D) മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
(M) മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന
ചിറകുള്ള മലരാണെന്നുള്ളം
(M) കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഏതോ മൗനം, എങ്ങോ തേങ്ങും, കഥ നീ അറിയില്ലയോ
കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയല്ലേ, ഇളമനമുരുകല്ലേ
ഇളമനമുരുകല്ലേ ഇളമനമുരുകല്ലേ
കുറെ നല്ല ഗാനങ്ങളുടെ വരികള്‍ നിങ്ങള്‍ക്കിവിടെ കാണാം നിങ്ങള്‍ക്കാവശ്യമുള്ളവ ഇവിടെ ചോദിക്കാം ..
Friday, 22 June 2012
konchi karayalle - lyrics
Labels:
മലയാളം
Subscribe to:
Post Comments (Atom)
No comments:
Post a Comment