Thursday, 21 June 2012

vyathyasthanamoru barber - lyrics

വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...
തലവടിക്കുന്നോര്‍ക്ക് തലവനാം ബാലന്‍
വെറുമൊരു ബാലനല്ലിവനൊരു കാലന്‍
ബാലന്‍ ഒരു കാലന്‍...
മുടിമുറി ശീലന്‍‍‍‍...
അതിലോലന്‍‍ മുഖവടിവേലന്‍...
ജനതോഴന്‍ നമ്മുടെ ബാലന്‍...
ബാലന്‍ ബാലന്‍ ബാലന്‍....
(വ്യത്യസ്‌തനാം)
പുളകം പതയ്‌ക്കുന്ന ക്രീമുമായെത്തി
വദനം മിനുക്കുന്ന മീശപ്രകാശാ
ആമാശയത്തിന്റെ ആശനിറവേറ്റാന്‍
രോമാശയങ്ങള്‍ അറുക്കുന്ന വീ‍രാ
താരരാജാവിന്റെ സ്‌നേഹിതന്‍ ബാലന്‍
ഈരാറ്റുപേട്ടേന്ന് വേരറ്റ ബാലന്‍
ഒന്നുമേ അറിയാത്ത പാവത്തിനെപ്പോലെ
എല്ലാമൊളിപ്പിച്ചുവയ്‌ക്കുന്ന കള്ളന്‍
(ബാലന്‍)
കവിളില്‍ തലോടുന്ന ബ്‌ളെയി‌ഡിനെപ്പോലെ
സ്റ്റെയിന്‍ലെസ് സ്റ്റീലിന്‍ മനസ്സാണു ബാലന്‍
കത്തിയും താടിയും ഒരുമിച്ചു ചേരുമ്പോള്‍
നിണം പൊടിക്കാത്തൊരു ക്ഷൗരപ്രവീണന്‍
വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
മേലുകാവിന്റെ അഭിമാനമാകും
ബാര്‍ബറാം ബാലാ നിനക്കഭിവാദ്യം
(ബാലന്‍)

No comments:

Post a Comment