-
ഉണ്ണീ വാവാവോ
പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി
പൂഞ്ചേലാടാലോ...
ഉണ്ണീ വാവാവോ
പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ
വാവേ വാവാവോ
മുകിലമ്മേ മഴവില്ലുണ്ടോ
മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി
കണികാണാന്‍ മെല്ലെപ്പോരൂ
അല ഞൊറിയും പൂങ്കാറ്റേ
അരമണിയും ചാര്‍ത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാന്‍
വാവാവോ പാടി വരൂ...
(ഉണ്ണീ വാവാവോ)
ഒരു കണ്ണായ് സൂര്യനുറങ്ങ്
മറുകണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയ്യില്‍ വെണ്ണയുറങ്ങ്
മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ്
തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാന്‍
മൂലോകം മുഴുവനുറങ്ങ്...
(ഉണ്ണീ വാവാവോ)
കുറെ നല്ല ഗാനങ്ങളുടെ വരികള്‍ നിങ്ങള്‍ക്കിവിടെ കാണാം നിങ്ങള്‍ക്കാവശ്യമുള്ളവ ഇവിടെ ചോദിക്കാം ..
Thursday, 21 June 2012
unii vavavo - lyrics
Labels:
മലയാളം
Subscribe to:
Post Comments (Atom)
No comments:
Post a Comment