-
തരളിതരാവില്‍ മയങ്ങിയോ
സൂര്യ മാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍
ജീവിതനൌകയിതേറുമോ
ദൂരെ..ദൂരെയായെന്‍ തീരമില്ലയോ
(തരളിതരാവില്‍ )
എവിടെ ശ്യാമ കാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും
നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയും ആര്‍ദ്രതയില്‍
പറയൂ സ്നേഹകോകിലമേ
ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ
(തരളിതരാവില്‍ )
ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളില്‍
തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളായ്
മൊഴിയൂ സ്നേഹകോകിലമേ
ദൂരെ...ദൂരെയായെന്‍ തീരമില്ലയോ
(തരളിതരാവില്‍ )
കുറെ നല്ല ഗാനങ്ങളുടെ വരികള്‍ നിങ്ങള്‍ക്കിവിടെ കാണാം നിങ്ങള്‍ക്കാവശ്യമുള്ളവ ഇവിടെ ചോദിക്കാം ..
Thursday, 21 June 2012
tharalitha ravil mayangiyo
Labels:
മലയാളം
Subscribe to:
Post Comments (Atom)
No comments:
Post a Comment