Thursday, 21 June 2012

olathumbathirunnooyaladum - lyrics

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്
(ഓലത്തുമ്പത്തിരുന്നൂയലാടും...)
കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം
വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും
ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും
ആനന്ദ തേനിമ്പ തേരില്‍ ഞാനീ
മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ
ഓലത്തത്തേ ഞാനും നിന്നോടൊപ്പം
ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ
പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം
എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍
(ഓലത്തുമ്പത്തിരുന്നൂയലാടും....)
സരസ്വതീവരം നിറഞ്ഞു സാക്ഷരം
വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
അറിഞ്ഞു മുന്‍പനായ് വളര്‍ന്നു കേമനായ്
ഗുരുകടാക്ഷമായ് വരൂ കുമാരകാ
അക്ഷരം നക്ഷത്രലക്ഷമായാല്‍
അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍
നാളത്തെ നാടിന്റെ നാവു നീയേ
മാനത്തോടമ്മയിന്നമ്മയായേ
ഏതു ദേശമാകിലും ഏതു വേഷമേകിലും
അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ
(ഓലത്തുമ്പത്തിരുന്നൂയലാടും..

12 comments:

  1. Enteyum ente monteyum favorite song

    ReplyDelete
  2. Njan ente monu idakkide padikkodukkarulla song....
    "Nurungu konjalil niranjorammayum
    Oramma than manam kulirnna hasavaum"
    My Favourite lines.....

    ReplyDelete
  3. Super song ente makanishtamullath

    ReplyDelete
  4. എനിക്ക് മോളാ.. പക്ഷെ മോൾടെ favourite ഇതാ

    ReplyDelete
  5. MALE VERSION


    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
    എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
    വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
    എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
    ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
    പിള്ള ദോഷം കളയാന് മൂളു പുള്ളോന്കുടമേ ഹോയ്
    (ഓലത്തുമ്പത്തിരുന്നൂയലാടും...)
    കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരി
    വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
    നുറുങ്ങു കൊഞ്ചലി വളർന്ന മോഹവും
    നിറം മറഞ്ഞതിൽ പടർന്ന സ്വപ്നവും
    ആനന്ദ തേനിമ്പ തേരിൽ ഞാനീ
    മാനത്തോട് അങ്ങിങ്ങായി ഓടിക്കോട്ടെ
    മാനത്തെ ങ്ങോപോയി പാത്തു നിൽക്കും
    മാലാഖ പൂമുത്തെ ചോദിച്ചോട്ടെ
    പൂങ്കവിൽ കിളുന്നിൽ നീ
    പണ്ടു തേച്ച ചാന്ദിനാൽ
    എന്നുണ്ണി എൻ ചൊല്ലും കണ്ണും പെട്ടുണ്ടാകും ദോഷം മാറുമോ (ഓലത്തുമ്പത്തിരുന്നൂയലാടും...)
    സരസ്വതീവരം നിറഞ്ഞു സാക്ഷരം
    വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
    അറിഞ്ഞു മുന്പനായ് വളര്ന്നു കേമനായ്
    ഗുരുകടാക്ഷമായ് വരൂ കുമാരകാ
    അക്ഷരം നക്ഷത്ര ലക്ഷ്യ മാകൂ
    അക്കങ്ങളെ ക്കാൾ കണിശമകൂ
    നാളത്തെ നാടിൻറെ നാവു നീയേ
    നാവു പന്തങ്ങൾ തേൻ നാമ്പു നീ
    ഏതു ദേശമാകിലും ഏതു വേഷമേകിലും
    അമ്മ തന് അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ
    (ഓലത്തുമ്പത്തിരുന്നൂയലാടും..

    ReplyDelete