Thursday, 21 June 2012

kunjurangum koottinullil - lyrics

കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ
കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ
ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ
കുഞ്ഞുമണിച്ചെപ്പിൽ നീ കളഭം തായോ (കുഞ്ഞുറങ്ങും...)
ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ
ഇളനീർ കുളിരുകൊഞ്ചലായ് വാ (2)
കൺ നിറയെ പൂമൂടും കുന്നിപ്പൂങ്കിനാവോ (2)
ചുണ്ടിലിന്നീ പുഞ്ചിരിപൂവായി ഓ...(കുഞ്ഞുറങ്ങും...)
പച്ചിലപ്പട്ടിലൊരു കൊച്ചു വാൽക്കണ്ണാടി
അതിൽ നീ വരുമോ അമ്പിളിമാമാ (2)
കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്നമലർക്കനിയോ (2)
എൻ മനസ്സിൽ പെയ്ത നിലാവോ ഓ...(കുഞ്ഞുറങ്ങും...)

No comments:

Post a Comment