- ഒരു നാള്‍ വിശന്നേറെ തളര്‍ന്നേതോ വാനമ്പാടി
കണ്ടൊരു മിന്നാമിന്നിയെ
പൊന്‍പയര്‍മണിയെന്നു തോന്നിച്ചെന്നു
മിന്നാമിന്നി കരഞ്ഞോതി
കഥകേള്‍ക്കൂ കണ്മണീ
പാട്ടുപാടും നിന്‍ വഴിയില്‍
വെളിച്ചത്തിന്‍ തുള്ളികളീ ഞങ്ങള്‍
നിനക്കാരീ മധുരാഗം പകര്‍ന്നേകി
അതേ കൈകള്‍ ഇവള്‍ക്കേകി ഈ വെളിച്ചം
നീ പാടൂ നിന്റെ മുളംകൂട്ടിനുള്ളില്‍ നെയ്ത്തിരിയായ്
കത്തി നില്‍ക്കാം കൊല്ലരുതേ
മിന്നാമിന്നി കരഞ്ഞോതി
കഥ കേള്‍ക്കൂ കണ്മണീ
(ഒരു നാള്‍..)
വന്നിരുന്നാ വനമ്പാടി കണ്ണീരോടെ
നെഞ്ചിലെ തീയോടെ
ഒരു വെള്ളപ്പനീര്‍പ്പൂവു
വിടര്‍ന്നാടും ചെടിക്കയ്യില്‍
ഇതള്‍തോറും നെഞ്ചമര്‍ത്തി
പാടീപോല്‍-നൊന്തുനൊന്ത്
പാടീ വെട്ടം വീണനേരം
വെണ്ണ്‍പനിനീര്‍പ്പൂവില്‍ മുഖം
എന്തു മായം ചുവന്നേ പോയ്
കഥകേള്‍ക്കൂ കണ്മണീ
കുറെ നല്ല ഗാനങ്ങളുടെ വരികള്‍ നിങ്ങള്‍ക്കിവിടെ കാണാം നിങ്ങള്‍ക്കാവശ്യമുള്ളവ ഇവിടെ ചോദിക്കാം ..
Wednesday, 20 June 2012
oru naal vishannere
Labels:
മലയാളം
Subscribe to:
Post Comments (Atom)
No comments:
Post a Comment